Wednesday 10 December 2014

ഒരു മഴക്കാലത്തിന്റെ ഓർമക്ക്

പറഞ്ഞുവരുമ്പോ പ്രണയം നല്ലസുഖമുള്ള അനുഭൂതിയാണ്, മഴപെയിതു കുളിരണിയുംപോലെ ആണെന്നൊക്കെ പറയാറുണ്ട്. പക്ഷെ എനിക്കെൻറെ പ്രണയം ഒരു നൊമ്പരമാണ്. ജീവിതത്തിലേക്കുള്ള ഒരേ ഒരു കച്ചിതുരുമ്പ്‌. എന്നെനിക്കതും നഷ്ട്ടമായി. ഈലോകത്ത് എന്റെ ഒരാവിശ്യം ഉണ്ടോന്നുപോലും തോന്നിപോകുന്നു. നല്ലനല്ല ഓർമകളും നല്ലനല്ല മഴക്കാലവും കഴിഞ്ഞുപോയി. മഴയത്ത് അവനെഓർത്തു നടന്നതും, ഒരുകാൽപെരുമാറ്റം കേട്ടാൽ  സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ച്‌ എത്തി നോക്കിയിരുന്നതും , ആരും അറിയാതെ വൈകിവരുന്ന അവനെ നോക്കി മഴനനഞ്ഞിരുന്നതും എല്ലാം ഒരോർമയായി മാറിയിരിക്കുന്നു. ഒരിക്കൽ പറയണ്ടിവന്നു നിന്നെ ഞാൻ സ്നേഹിചിരുന്നെന്ന്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഒരുപാടുസ്നേഹിച്ചു. ഒരിക്കൽ അവൻ പറഞ്ഞു നിൻറെ നിഷ്കളഘമായ സ്നേഹം കണ്ടില്ലന്നുവെക്കാൻ എനിക്ക് കഴിയില്ലന്ന്, എന്ടെ ജീവിതത്തിലേക്ക് ഞാൻ കൊണ്ടുപോവുകയാണെന്ന്. എനിക്കൊരുപാട്പ്രതീക്ഷയും തന്ന് അവൻ എവിടെക്കോ പോയി. കാരണ0 പറയാതെ , ഇനിവരുമൊന്നു പോലും പറയാതെ ദൂരേക്ക്നടന്നകന്നു. ഒന്നുമാത്രം പറഞ്ഞു, ഇനിയും നിനക്ക് ഞാൻ പ്രതീക്ഷകൾ തരില്ല....
          
                        ഇപ്പോളെനിക്കു മഴയും സായാഹ്നനഗ്ഗളും ആരും കാണാതെ വിങ്ഗിപൊട്ടാനുള്ള നിമിഷങ്ങൾ മാത്രമാണ്‌. ജീവിതം ഒരുപ്രതീക്ഷയുമില്ലാതെ എങ്ഗനെ മുൻപൊട്ടുകൊണ്ടുപോകുമെന്നുപോലും എനിക്കറിയില്ല. ഒരുപക്ഷെ ഒന്നും പറയാതെ അവൻപൊലും അറിയാതെ അവനെ സ്നേഹിചിരുന്നേൽ കണ്മുൻപിൽ എങ്ഗിലും കാണാമായിരുന്നു. ഒരിക്കലും വരില്ലാന്നറിയാമെഗിലും കാതിരികുകയാണ് പ്രതീക്ഷയോടെ.


Sunday 16 November 2014

അണഞ്ഞുപോയ കല്‍വിളക്കും മണിനാദവും


പലപ്പോളും യാത്രകള്‍ ‍ ഒരുപാട് കാര്യങ്ങള്‍  പറയാറുണ്ട്‌ ..
പലതും കാണിച്ചു തരാറുണ്ട് , പല അനുഭവങ്ങള്‍ ‍ തരാറുണ്ട് ....
ഒരിക്കല്‍  ‍ അവളും ഒരു യാത്ര പോയി
ആ യാത്രയില്‍ ‍ ഒരുപാട് സ്ഥലങ്ങള്‍ ‍ പിന്നിട്ടു
ഒരു സ്ഥലം അവളെ വല്ലാതെ ആകര്‍ഷിച്ചു .കവിതകളും ,പാട്ടും, ഏകാന്തതും ഇഷ്ട്ടപെടുന്നകൊണ്ടാകാം അവള്‍ക്ക്  ആ സ്ഥലത്തേക്ക് വല്ലാത്ത ഒരു  ആകര്‍ഷണം  തോന്നിയത്. ഈ യാത്രയില്‍  ഒരു വിശ്രമം ആകാം എന്ന് കരുതി വണ്ടി വഴിയരുകില്‍ ‍ ഒതുക്കി . അത് ഒരു കാടാണ്.കുറെ മുന്‍പോട്ടു  ഒറ്റയ്ക്ക് നടന്നു.പോകുംവഴി  ഒരു അവ്യക്തമായ പാത അവള്‍ ‍ കണ്ടു. അത് ഒരു പക്ഷെ നടപാത ആയിരുന്നിരിക്കാം .നിറയെ പച്ചപ്പ്‌. അരണ മരവും. അരയാലും, ഒക്കെ നിറഞ്ഞ ഒരു കാട്..അവിടെ അവളെ ആകര്‍ഷിച്ചത്  അങ്ങിങ്ങായി ഉള്ള ചെറിയ വെള്ളം നിറഞ്ഞ കുളങ്ങള്‍ ‍ ആയിരുന്നു.ഒരു പക്ഷെ ആ പ്രദ്ദേശം മനുഷ്യ വാസയോഗ്യം അല്ലായിരിക്കാം. 


അവള്‍ ‍ ആ നടപ്പാതയിലൂടെ   ഒരുപാട് ദൂരം മുന്നോട്ടു നടന്നു.അണ്ണാനും മരം കൊത്തിയും ,കുരുവിയും ,
മുയലും ,ഉടുമ്പും ,ഒക്കെ ഉള്ള ഒരു കൊച്ചുകാട്‌  . ഇഴ  ജന്ടുക്കള്‍   ഉണ്ടായിരുന്നിട്ടും ഒരുപക്ഷെ അതിനെ ഒന്നും വകവെയ്ക്കാതെ അവള്‍ ‍ ഒരുപാടു  മുന്‍പോട്ടു  നടന്നു ,

പെട്ടന്ന് അവളെ ആരോ പുറകില്‍നിന്നും  വലിക്കും പോലെ തോന്നി ,തെല്ലും ഭയം കൂടാതെ അവള്‍ ‍ തിരിഞ്ഞു നോക്കി , സാരി തുമ്പ് ഒരു കാര മുള്ളില്‍ ‍ ഉടക്കി ഇരിക്കുന്നു ,ഉടക്ക് വിടീക്കാനായി ‍    ശ്രമിക്കുന്നതിനിടെ  ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടത്തില്‍ ‍ അവളുടെ ശ്രദ്ധ പതിഞ്ഞു. ആ മുള്ള് ശ്രദ്ധിക്കാതെ അവള്‍  ആ കെട്ടിടം ലെക്ഷ്യം വച്ചു  നീങ്ങി 


ഒറ്റ നോട്ടത്തില്‍ അത് ഒരു അമ്പലം ആണെന്ന് ആര്‍ക്കും  തോന്നും. അതിനടുത്തായി ഒരു കല്‍മണ്ടപവും  .പഴയ കൊത്തു പണികളില്‍  തീര്‍ത്ത  ഒരു മണ്ഡപം ,അതില്‍ ‍ നിറയെ ഒരു രാജ കുമാരിയുടയൂം , രാജാവിന്ടെയും   രൂപങ്ങള്‍  കൊത്തി വെച്ചിരിക്കുന്നു .ആ അമ്പലത്തില്‍ പ്രതിഷ്ട്ട ഒന്നും കാണാന്‍ കഴിഞ്ഞില്ല . കല്‍മണ്ടാപത്തില്‍ ‍    പായല്‍ ‍ പിടിച്ചു പോയ കല്‍വിളക്കും , നടകളും  മണികളും..
ഇളം കാറ്റ് വീശുമ്പോള്‍ ‍  ആ മണികള്‍ ‍ മെല്ലെ ഉണ്ടാക്കുന്ന നാദം  അവിടെ മുഴുവന്‍ ‍ മുഴങ്ങി.എവിടെയോ കണ്ട് മറന്ന ,അല്ലങ്ങില്‍  ‍ കേട്ട് മറന്ന പുരാണ കഥയിലെ രംഗങ്ങള്‍ മിന്നി മായും പോലെ  അവള്‍ക്ക്  തോന്നി. ആ പടവുകള്‍ ‍  നടന്നു അവള്‍ ആ കല്‍മണ്ടാപത്തില്‍ ‍ കയറി .അതില്‍ കൊത്തി വയെക്കപ്പെട്ട ആ രാജകുമാരിയെ ഉം ,രാജാവിനെയും അവള്‍ ‍ മാറി മാറി നോക്കി .തന്‍റെ  ആരൊക്കെയോ ആണ് ഇവരെന്ന് അവള്‍ക്ക്  തോന്നി 



തൊട്ടടുത്തായി  ചായകൂട്ടില്‍   തീര്‍ത്ത  രണ്ടു ചിത്രങ്ങള്‍ ,,,,അത് വല്ലാതെ പഴക്കം ചെന്നവ ആയിരുന്നു.  എങ്കിലും ഒട്ടും ശോഭ മങ്ങാതെ ആ രാജാവിന്‍റെയും  രാജകുമാരിയുടെം തേജസ്‌ അപ്പാടെ ഒപ്പിയെടുത്ത ഒരു ചായ കൂട്ടായിരുന്നു അത് .....

ആടി ഉലഞ്ഞ   മുടിയും ,നെറ്റിച്ചുട്ടിയം കഴുത്തില്‍ കരിമണി മാലയും ഇട്ടു    പ്രൌടിയോടെ     
നില്‍ക്കുന്ന രാജ കുമാരി .കുമാരിഉടെ കയില്‍ ഒരു സംഗീത ഉപകരണം ..മൂന്നു കമ്പികള്‍ ഉള്ളതാരുന്നു അത് .വയലിന്‍ ന്റെ പഴയ രൂപം ആകാം ഒരുപക്ഷെ .പക്ഷെ അതിന്‍റെ stick     
  രാജ കുമാരിടെ കയില്‍ ഇല്ല. ഒരു കൈ എന്തിനോ വേണ്ടി അവള്‍ നീട്ടി പിടിക്കും പോലെ .തൊട്ടടുത്തായി വെളുത്ത ഒരു അശ്വത്തിന്റെ മുകളില്‍ പ്രൌടിയോടെ ഒരു തേജസ്വരൂപനായ ഒരു രാജകുമാരന്‍. 
ആ കുതിരയുടെ കണ്ണില്‍ നിന്നും പ്രകാശം പരക്കുന്നുണ്ടായിരുന്നു. അത് അതീവ സന്തുഷ്ടനായി കാണപ്പെട്ടു .രാജകുമാരന്‍ ചെറു പുഞ്ചിരിയോടെ എന്തോ നിഷേധിക്കും പോലെ തല തിരിച്ച്‌ കുതിരപ്പുറത്ത്  ഇരിക്കുന്നു . രാജകുമാരന്റെ ഒരു കൈയ്യില്‍ കുതിരയുടെ കടിഞ്ഞാണും മറു കൈയ്യില്‍ നൂലുകള്‍ കൊണ്ടു ഒരു വശം കെട്ടിയ ഒരു തണ്ടും.  ഒരു പക്ഷെ അതാകാം രാജകുമാരിയുടെ വയലിന്‍ stick .രാജകുമാരി ആ സംഗീത ഉപകരണം വായിക്കാന്‍ തുടങ്ങുമ്പോള്‍ രാജകുമാരന്‍ അത് പിടിച്ചു വാങ്ങിയതാകാം. എന്തായാലും അതിമനോഹരമായിരുന്നു ആ ചായക്കൂട്ട്.ആരായിരിക്കും ആ രാജകുമാരനും 

രാജകുമാരിയും ,ആരായിരിക്കും അത് വരചിട്ടുണ്ടാവുക.   


ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നെന്ഗില്‍.അവള്‍ അത് ആരാണെന്നു അറിയാന്‍ ഒരുപാട് ആഗ്രഹിച്ചു.ആര്‍ക്കും അറിവുണ്ടാകില്ല ഈ  സ്ഥലം.ഒരു   പക്ഷെ താനായിരിക്കും അധ്യമായ് അങ്ങോട്ട്‌ വന്നിടുണ്ടാവുക.പെട്ടന്ന് ഒരു ഇളം കാറ്റ് ആ മണികളെ തഴുകി കടന്നുപോയി .അതില്‍ നിന്നുണ്ടായ നാധത്തില്‍ അവള്‍ ലെയിച്ചു.ഒരു പക്ഷെ രാജകുമാരി വായിക്കുന്ന ആ സംഗീത    ഉപകരണം ഈ നാദം ആകാം ഉണ്ടാക്കുക.ഒരുപാട് അവള്‍ ചിന്ധിച്ചുകൂട്ടി .
.ആ ചിത്രകൂട്ടില്‍ കണ്ട കാഴ്ച അവളെ വല്ലാതെ അത്ഭുതപ്പെടുത്തി.കുമാരി നില്‍ക്കുന്നഹ്ത്  ഒരു കുളത്തിന്‍റെ തീരത്താണ്.അതിന്‍റെ ചുറ്റും കാരമുള്ളും ഉണ്ട് .തൊട്ടടുത്തായി ഒരു അരയാലും നില്‍ക്കുന്നു  .ഈ സ്ഥലം എവിടെയോ കണ്ടതു മറന്നതാണെന്ന് അവള്‍ക്ക് തോന്നി .
അവള്‍ ആ മന്ധപതിന്റെ പടവുകള്‍ അതിവേഗം  ഇറങ്ങി.തന്‍റെ സാരി ഉടക്കിയ ആസ്ഥലതെക്ക് ഓടി .അവിടെ തൊട്ടടുത്തായി ഒരു ചെറു കുളവും അരയാലും നിന്നിരുന്നു.ആചായകൂട്ടില്‍ ഉള്ളതുപോലെ തന്നെ അതിമനോഹരമായിരുന്നു ആ പ്രദേശം  . 



ആ പ്രകൃതി സൌധര്യത്തില്‍ അവള്‍ മയങ്ങി..നേരം വല്ലാണ്ട് ഇരുണ്ടു.ആ പ്രകൃതിഭങ്ങിയില്‍ സൂര്യന്‍  അസ്തമിച്ചത് അവള്‍ അറിയാതെ പോയി . രണ്ധും കല്‍പ്പിച്ചു ആ കല്മാന്ധപതിലേക്ക് അവള്‍ വീണ്ടും  തിരിച്ച്‌ നടന്നു.ആ കുമാരിയയൂം രാജകുമാരനെയും വിട്ടു പോരാന്‍ അവള്‍ക്ക് തോന്നിയില്ല .അവള്‍ ആ മന്ധപത്തില്‍ ഇരുന്നു.അവള്‍ പലതും ചിന്ധിച്ചു കൂട്ടി.മണിനാധവും ചീവിടിന്റെ ശബ്ദവും ,ചെന്നയിക്കള്‍ ഓലി ഇടുന്ന ശബ്ദവും  ഒഴികെ മറ്റൊന്നും അവള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല.തങ്ങളെ സന്ദര്‍ശിക്കാന്‍ വന്ന യാത്രക്കാരിക്ക് വെളിച്ചം തരാന്‍ രാജാവ് അയച്ച വിലക്കെന്ധിയ തോഴിമാരെ പോലെ മന്നമിനുങ്ങികള്‍ അവളെ ചുറ്റി പറന്നുകൊണ്ട്ടിരുന്നു . 


കുട്ടിക്കാലത്ത് കേട്ടിട്ടുള്ള വന ധേവധയേയും കാട്ടുകൊള്ളക്കാരെയും അവള്‍ ഓര്‍ത്തു.പക്ഷെ അവിടെ ആരും കാണില്ലാന്ന്  അവള്‍ ഊഹിച്ചു,അല്ലെങ്കില്‍ ഈ കല്മദ്ദപം   അവര്‍ നാമവശേഷംമാക്കിയേനെ.തനിക്കു കൂട്ടായി ചന്ദ്രനും നിലാവും ഉണ്ട്ടന്നു  അവള്‍ക്ക് തോന്നി.ഇളം കാട്ടിലും തണുപ്പിലും അവള്‍ ഉറക്കതിലീക്ക് ആണ്ട്ട്   പോയി.കൈയില്‍ ആരോ തട്ടി ഏല്‍പ്പിക്കും   പോലെ തോന്നി.ഒരു പക്ഷെ അത് രാജകുമാരിയോ ,അവളുടെ തോഴിമാരോ ആയിരിക്കാം.കുമാരി തന്നെ കാണാന്‍ വന്നതായിരിക്കാം .തണുത്ത് വിറച്ച ആ കയികള്‍  ആ തോഴിയുടെ നേരെ അവള്‍ നീട്ടി.കയില്‍ ആരോ നുണയുന്നത് പോലെ.,ഒരു പക്ഷെ കുമാരിയുടെ മൃദുലമായ കരങ്ങള്‍ അവളെ തഴികിയതാവാം  .മെല്ലെ അത് അവളെ ഇക്കിളി കൂട്ടി.ഉറക്കത്തില്‍ നിന്നും ഏറ്റു കണ്ണ് തുറന്നപ്പോള്‍ തൊട്ടടുത്തായി ഒരു മാന്‍കുട്ടി...അവള്‍ക്ക് വല്ലാത്ത സന്തോഷം തോന്നി. 


അവിടെ മുഴുവന്‍ മാനുകള്‍ മേയുന്നു.മുയലുകള്‍ ചാടി ചാടി നടക്കുന്നു.വളരെ മനോഹരം ആയിരുന്നു ആ കാഴ്ച.മേഞ്ഞു നടക്കുന്ന മാനിനെ നോക്കി അവള്‍ ഒരുപാട് നേരം ഇരുന്നു.മതി ആയിട്ടെന്നവണ്ണം  മെല്ലെ നീങ്ങി നീങ്ങി അവറ്റകള്‍ എങ്ങോട്ടോ പോവുകയാണ്.എങ്ങോട്ടാണെന്ന് അറിയാന്‍ അവള്‍ക്കും ഒരു ആകാംഷ തോന്നി.മെല്ലെ മെല്ലെ അവളും അവറ്റകളുടെ പുറകെ നടന്നു.ഒരു മല കേറി ഇറങ്ങി ഒരു കാട്ടരുവി ലെക്ഷ്യമാക്കി ആണ് അവറ്റകളുടെ യാത്ര.വെള്ളാരം കല്ലുകളില്‍ തട്ടി ഒഴുകുന്ന കൊച്ചരുവി.അതിന്‍റെ ശബ്ദം  അവിടെ മൊത്തം മുഴങ്ങി കേള്‍ക്കാം. 


അധികം ആഴമില്ലാതെ പരന്നാണ് അത് ഒഴുകുന്നത്‌.അവളും അരുവി കുറുകെ കടക്കാന്‍ നോക്കി.അരുവിയെലെ വെള്ളത്തിന്‌ വല്ലാത്ത തണുപ്പ്.അവള്‍ അതില്‍ മുഖം കഴുകി.വിണ്ട്ടും      മുന്‍പോട്ടു നടന്നു.ആ അരുവി രണ്ധു മലയെ ചുറ്റി ആണ് ഒഴുകുന്നത്‌.അത് ആ പ്രദേശം മുഴുവന്‍ വളഞ്ഞു ചുറ്റി ആണ് ഒഴുകുന്നത്‌.ഈ അരുവി ആണ് ആ കാട് മൊത്തം നനക്കുന്നത്. പക്ഷെ ആ മാനുകള്‍ അവിടിവിടെയായി ഉണ്ധയിരുന്ന കല്ലുകള്‍ടെ മുകളില്‍ കൂടി ചാടി ചാടി അരുവി കുറുകെ കടന്നു.ഒരു കാഴ്ച അവളില്‍  വല്ലാതെ അത്ഭുതം ഉണ്ടാക്കി.ആ മാനുകള്‍ അരുവി കടന്നു മുന്‍പോട്ടു നീങ്ങി അവിടെ തൊട്ടടുത്തുള്ള  ആ കുളത്തിലെ വെള്ളം കുടിക്കുന്നു.എത്രയും തെളിഞ്ഞ അരുവിയും നല്ല തണുത്ത ശുദ്ധമായ വെള്ളവും ഉള്ളപ്പോള്‍ ഇവറ്റകള്‍ എന്ധിനാണ് കുളത്തിലെ വെള്ളം കുടിക്കുന്നത്.കാരണം അറിയാന്‍ കഴിഞ്ഞിരുന്നെങ്ങില്‍ എന്ന് അവള്‍ വല്ലാതെ ആഗ്രഹിച്ഹു.മിണ്ട പ്രാണികളുടെ ഭാഷ പടിചിരുന്നെങ്ങില് എന്ന് അവള് വല്ലാതെ ചിന്ധിച്ചു പോയി.  . 


ആ അരുവിയെ വകവെയ്ക്കാതെ അവര്‍ മുന്‍പോട്ടു നീങ്ങി .അവര്‍ ലെക്ഷ്യം വെക്കുന്നത് എന്താകാം. അവള്‍ ഒരുപാട് ചിന്ധിച്ചു നോക്കി.വരുന്നതുപോലെ വരട്ടെ എന്ന് ചിന്ധിച്ചു വീണ്ടും മുന്‍പോട്ടു പോയി.അവറ്റകള്‍ ഒരു പുല്മീട് കടന്നു മുന്‍പോട്ടു നീങ്ങികൊണ്ടിരുന്നു.തെല്ലു ദൂരം പിന്നിട്ടപ്പോള്‍ കുറച്ചകലെയായി പഴയ ഒരു കോട്ട വാതിലും ഒരു കൊട്ടാരവും അവള്‍ക്ക് കാണാന്‍ കഴിഞ്ഞു .മാന്‍ കൂട്ടം   അത് ലെക്ഷ്യമാക്കി നീങ്ങുകയാണ്  .തനിക്കു വഴികാനിച്ചുതരാന്‍ എന്നവന്നമാണ് അവറ്റകളുടെ നടപ്പ്. 

അത് അടുത്തുവന്നുകൊണ്ടിരുന്നു. മാനുകള്‍ കോട്ട പിന്നിട്ടു ഉള്ളിലേക്ക് കേറി.അവിടെ ആ കൊട്ടവതിലിനു മുന്‍പില്‍ ഒരു  പാലം ഉണ്ട്ട് .അതിന്‍റെ കീഴെകൂടി ഒരു അരുവി ഒഴുകുന്നു.കുറെ മുന്‍പ് കണ്ട    ആ അരുവി ആണ്  ഇത്.അവള്‍ക്ക് ഒത്തിരി അത്ഭുതമായി. 

അവള്‍ കൊട്ടവാതിലിനു ഉള്ളിലേക്ക്  കയറി. അവിടെ മനുഷ്യവാസം ഇല്ലാത്തതിനാല്‍ കാട് പിടിച്ചുകടന്നിരുന്നു.അന്ഗത്തട്ടും ഉദ്യാനവും ഒക്കെ ഉണ്ടായിരുന്നതിന്റെ   ലെക്ഷണങ്ങള്‍      അവിടെ കാണാമായിരുന്നു.അവിടെ അടുത്തായി ഒരു കുതിരവണ്ടി തകര്‍ന്നു കിടന്നിരുന്നു.നശിച്ചുപോയ ഒരു രാജകൊട്ടാരത്തിന്റെ അവശിഷ്ട്ടങ്ങള്‍ അവിടെ കാണാമായിരുന്നു.ആ കൊട്ടാരത്തിന്റെ ഉള്ളിലേക്ക് കടക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. 
ആ മാന്കൂട്ടാതെ പിന്നീടു അവള്‍ കണ്ടില്ല . അവള്‍ അവിടെ നിന്നും ഇറങ്ങി കവാടത്തില്‍ എത്തി.അവിടെ കുറെ ദൂരെയായി ആ അരുവി ചുറ്റി ഒഴുകുന്നതിടെ  ഒരു ദ്വീപിന്റെ രൂപത്തില്‍ ഒരു മണ്ട്ടപം    പണി തീര്‍ത്തിരിക്കുന്നു. 

അവള്‍ അവിടേക്ക് നടന്നു.അത് ഒരു അന്ധ്യവിശ്രമ  കുടീരാമായിരുന്നു.  അതില്‍ നിറയെ മണികളും കല്‍വിളക്കും.കാറ്റത്ത്‌ അവ വല്ലാതെ ശബ്ദം  മുഴക്കിയിരുന്നു.അതില്‍ കന്നഡ  ഭാഷയില്‍ എന്ധോക്കെയോ   കുത്തി കുറിച്ചിരുന്നു. . തൊട്ടടുത്തായി ഒരു സംഗീത    ഉപകരണം കൊത്തി വെച്ചിട്ടുണ്ട്ട് . 

താന്‍ നേരത്തെ കാണട്ട ആ ചിത്രം അവളുടെ മനസിലേക് വന്നു.അവള്‍ അവിടെ എഴുതി വെച്ചിരിക്കുന്നത് വായിക്കാന്‍ തുടങ്ങി. 

അത് ഒരു രാജ്യത്തിന്റെയും അവിടെ ജീവിച്ച പ്രജകളും  രാജാവും തമ്മില്‍ ഉള്ള സ്നേഹത്തിന്റെയും  കഥ ആയിരുന്ന്നു. 
ആരാജ്യമാണ് താന്‍ എപ്പോള്‍ കണ്ട   കാടായി രൂപപ്പെട്ടിരിക്കുന്നത്.ആ രാജകുമാരിയും രാജാവും ഒരുമിച്ചുരുന്നെങ്ങില്‍ എന്ന പ്രാര്‍ത്ഥനയോടെ അവള്‍ ആ കഥ വായിക്കാന്‍ ആരുംഭിച്ചു.
അതില്‍ എങ്ങനെ എഴുതിയെരുന്നു...."ഈ ഒഴുകുന്ന അരുവിയും , ഈ രാജ്യവും  ഇവിടുത്തെ പ്രജകളും സാക്ഷിയായാണ് ഈ കുടീരം നിര്‍മ്മിച്ചിരിക്കുന്നത്".....വളരെ സമ്പല്‍ samrudiyil  കഴിഞ്ഞ ഒരു രാജ്യമായിരുന്നു  ഇത്.ഈ രാജ്യം  ഭരിച്ചിരുന്ന രാജാവും രാജ്ഞിയുടെയും  കാലശേഷം  രാജകുമാരന് തീരെ ചെറുപ്പത്തിലെ രാജ്യം  ഏറ്റെടുക്കേണ്ടി വന്നു.അവനു പ്രായമായപ്പോള്‍ തന്‍റെ rajyathu   സംഗീതവും  കലയും വിദ്യയും   എല്ലാവരും അഭ്യസിക്കണമെന്നു തോന്നി .അതിനായി അവന്‍ ഒരാളെ തേടി ഇറങ്ങി .


രാജാവ് വേഷപ്രച്ചന്നനായി ആയിരുന്നു യാത്ര.തന്‍റെ വെളുത്ത അശ്വത്തിന്റെ പുറത്ത്.രാജാവ് ഒന്ന് വിശ്രമിക്കാനായി അരുവിയുടെ കരയില്‍ എത്തി.അതായിരുന്നു ആ രാജ്യത്തിന്‍റെ അതിര്‍ത്തി.അതിനപ്പുറം അയാള്‍ രാജ്യം ആണ്.തന്‍റെ കുതിരയെ മേയാന്‍ വിട്ടിട്ടു ആ അരുവിയുടെ ഒഴുക്കും നോക്കി അദ്ദേഹം അരുവിക്കരയിലെ മരച്ചുവട്ടില്‍ ഇരുന്നു.ആ കരയെ തഴുകി വന്ന കാറ്റില്‍ അദ്ദേഹം ഒരു നാദം കേട്ടു.ഇമ്പമായ  ഒരു നാദം..അത് തൊട്ടടുത്തുനിന്നും ആണ്.അദ്ദേഹം മെല്ലെ ഈറ്റ് ശബ്ദം വരുന്ന ദിശ ലക്ഷ്യമാക്കി നീങ്ങി.അത് അരുവിയുടെ മറു ദിശയില്‍ നിന്നും ആയിരുന്നു.അവിടെ ഒരു ചെറിയ  കുടിലും കാണപ്പെട്ടു.അദ്ദേഹം അവിടേക്ക് കയറിച്ചെന്നു.അത് ഒരു മുനിമന്ധിരം പോലെ തോന്നി. 

ഒരു യുവതി ആ നാദത്തിന്റെ താളത്തില്‍ തുളസി ഇല നുള്ളുന്നു.ഒരു യുവതി മാന്‍ കുഞ്ഞിനു ഇല കൊടുക്കുന്നു.അവര്‍ ആ അപരിചിദ  മുഖം കണ്ട്ട് ആശ്ചര്യത്തോടെ നോക്കി.അദ്ദേഹം പറഞ്ഞു.ഞാന്‍ അയല്‍  രാജ്യത്തുനിന്നും വരുന്നതാണ്.രാജകുമാരന് തന്ടെ പ്രജകളെ സംഗീതം   പഠിപ്പിക്കാന്‍ ഒരു ആഗ്രഹം ഉണ്ട്.അതിന്നായി അങ്ങനെ ആരേലും ഉണ്ടോ എന്ന് അന്വേഷിച്ചു ഇറങ്ങിയതാണ്.ഇവിടെ ഞാന്‍ എപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന  സംഗീതം  എനിക്ക് ഒരുപാട് ഇഷ്ട്ടമായി.അത് ആരാണ് വായിക്കുന്നത്.അദ്ദേഹം ആരായാലും എന്‍ട്   പ്രധിഭലം  കൊടുത്തും രാജാവിന്റെ പ്രജകളെ പഠിപ്പിക്കാന്‍ ഞാന്‍ ക്ഷെനിക്കാന്‍   വന്നതാണ്. 


ഇതുകേട്ട ആ യുവതികള്‍ അധെഹത്തോട്  ഉമ്മറത്ത്‌ ഇരിക്കാന്‍ പറഞ്ഞു അകത്തേക്ക്  പോയി.ഉടനെ മറ്റൊരുവള്‍ അവിടേക്ക് വന്നു.അവള്‍ അദ്ദേഹത്തിന് നമസ്കാരം പറഞ്ഞു.അതിനു ശേഷം കുടിക്കാനായി ഒരു കൊച്ച്‌ കുടത്തില്‍ സംഭാരം കൊടുത്തു.അദ്ദേഹം  അത് വാങ്ങി.ആദ്യം അകത്തേക്ക്  കയറിയ യുവതികള്‍ പുറത്തീക്ക് വന്നു.അപ്പോള്‍ അതുവരെ കേട്ട ആ ശബ്ദം നിലച്ചു.അവര്‍ അധെഹതോടായി ഉണര്‍ത്തിച്ചു.ഞങ്ങള്‍ അകത്തു കാര്യം പറഞ്ഞിട്ടുണ്ട്ട്.ഉടനെ എങ്ങോട്ട് വരും. 

രാജകുമാരന്‍ അപ്പോള്‍ പ്രതീക്ഷ്യ്ച്ചത് ഒരു കാവി വസ്ത്രം ധരിച്ച പ്രായം ചെന്ന ഒരു മുനിയെ ആണ്.കാല്‍പെരുമാറ്റം കേട്ട സ്ഥലത്തേക്ക്  അദ്ദേഹം നോക്കി.അത്യ്സുന്ധരമായ രണട് പാഠങ്ങള്‍.അതില്‍ വെള്ളിയില്‍ തീര്‍ത്ത കൊലുസും,കൊളുസില്‍ ശഭ്ധം കേള്‍പ്പിക്കുന്ന കൊച്ച്‌ കൊച്ച്‌ മുത്തുകളും.അത് ഒരു യുവതി ആയിരുന്നു.അദ്ദേഹം അവളുടെ മുഖത്തേക്ക് നോക്കി.തീജസ്വരൂപിനി ആയ ഒരു യുവതി.അവള്‍ അദ്ധേഹത്തെ വണങ്ങി .ഉടനെ അവിടെ നിന്നിരുന്ന യുവതികള്‍ പറഞ്ഞു ,ഇതാണ് ഞങ്ങളുടെ ഉറ്റ തോഴി.ഇവളാണ്‌ അത് വായിച്ചത്. 

രാജകുമാരന് അധ്ഭുധം തോന്നി."എത്ര സുന്ധരിയായായ ഒരു യുവതി,അതും ഈ ചെറു പ്രായത്തില്‍ എങ്ങനെ ഒരു സംഗീതം   ഉപകരണം അതി മനോഹരമായി  വായിക്കുന്നു.അദ്ദേഹം  ഉടനെ തന്‍റെ ആവശ്യം പറഞ്ഞു.പക്ഷെ അത് അവള്‍ക്ക്  അംഗീകരിക്കാന്‍ കഴിഞ്ഞില്ല.അതിനു കാരണം ഉണ്ട്. 

അയല്‍ രാജ്യത്തെ കൊച്ച്‌ രാജാവിനോട് സ്വന്തം രാജ്യത്തെ രാജാവിന് ,അതായത് തന്‍റെ അച്ഛനും സഹോദരനും കടുത്ത പക ആണ് .ഒരു അവസരം കിട്ടാന്‍ നോക്കി ഇരിക്കുകയാണ് അവര്‍ ,യുദ്ധം ചെയിതു രാജകുമാരനെ പരാജയപ്പെടുതാനും ,രാജ്യം കീഴടക്കാനും. 

കുമാരന്‍ ആദ്യമായി ആണ് എത്ര സുന്ദരിയായ ഒരു പെണ്കുട്ട്യെ കാണുന്നത്.അവളുടെ കണ്ണുകള്‍ തന്നോട് സുംസാരിക്കുന്നതായി അവനു തോന്നി.പക്ഷെ കുമാരിക്ക് അത് ആരാണെന്നു ഒറ്റ നോട്ടത്തില്‍ വ്യക്തമായി. 
അവള്‍ ഇതിനു മുന്‍പും ഒരുപാടുതവണ ആ കൊച്ച്‌ കുമാരനെ കണ്ടിട്ടുണ്ട്ട്.
ആല്‍ച്ചുവട്ടില്‍ വേഷം മാറി തന്‍റെ പ്രജകളോട് ക്ഷേമം അന്വേഷിക്കുന്ന.പണ്ട്ടിത സദസുകളെ അമ്പരപ്പിക്കുന്ന,അയോദന  വിദ്യയില്‍ എല്ലാരേയും പരാജയപ്പെടുത്തുന്ന ആ കുമാരനെ അവള്‍ ഒരുപാട് തവണ നോക്കി നിന്നിട്ടുണ്ട്.


പലതവണയും വേഷം മാറി ആണ് അവള്‍ അയല്‍ രാജ്യത്തു     കടന്നിട്ടുള്ളത്.ആദ്യമായി അവള്‍ അവനെ കാണുന്നത് ഒരു  കൊടും വേനക്കാന്.അയല്‍ രാജ്യത്തുള്ള കൃഷ്ണ പ്രതിഷ്ട്ടയുള്ള ഒരു അമ്പലമുണ്ട്.അവിടെ അവള്‍ സ്ഥിരമായി തൊഴാന്‍ വരാറുണ്ട്.സ്വന്തം പിതാവിന്റെയും ,കൊട്ടാരത്തിലുള്ള എല്ലാവരുടെയും കണ്ണുവെട്ടിച്ച്  പ്രിയതോഴിയുടെ  ഒപ്പം വേഷം മാറി അമ്പലത്തില്‍ എത്തും. ഒരു തിരിച്ചുവരവില്‍ ,ഒരു  കൊടുംവേനക്ക് തീരെ ദാഹിച്ചുവളഞ്ഞ    ഒരു കിളവിയെ അവളുടെ കണ്ണില്‍ പെട്ടു. തളര്‍ന്നിരിക്കുന്ന അവള്‍ക്ക് കൊടുക്കാന്‍ അവരുടെ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ല. 

ബേപ്പൂർ

ഇതു കോഴിക്കോട്. മലയാളസിനിമയിൽ പറഞ്ഞപോലെ , ഇത് സാമൂതിരിയുടെ കോഴിക്കോട് , വസ്സ്കൊടഗാമ ഇറങ്ങ്ഗിയ കോഴിക്കോട് , കാലിക്കോ ഉടലെടുത്ത കോഴിക്കോട്. ആ കോഴികൊടിന്ടെ ഒരു ഭാഗമായ ബേപൂർ. പഴയ ഒരു തുറമുഖ നഗരം. കരുത്തനായ പോരാളിയായിരുന്ന ടിപ്പു സുൽത്താൻ നൽകിയ പേര് സുൽത്താൻ പട്ടണം എന്നാണ്. ഉരു നിർമാണവും വളരെ പ്രസിതമാണ്‌.കോഴിക്കോട്നിന്ന് ഏകദേശം 10 കി .മി ദൂരെയാണ് ബേപ്പൂർ. അതിസുന്ദരമാണ് ബേപ്പൂർ തുറമുഖകാഴ്ച. തുരമുഖതുള്ള കടൽ പാലമാണ് ഏറ്റവും ആകർഷണീയം.  ഏകദേശം അരകിലോമീറ്റർ ഉള്ളിലേക്കാണ് കടൽപാലം നീണ്ടുകിടക്കുന്നത്. ഏറ്റവും സുന്ദരമായ കാഴ്ച ആ കടല്പാലത്തിൻറെ ഒരു വശം അറബികടലും , മറുവശം ബേപുർ പുഴയും ആണെന്നതാണ്. അഴിമുഖത്ത് നിന്ന് സൂര്യാസ്തമയവും കണ്ട് , കടൽ കാറ്റേറ്റ് നിൽക്കുമ്പോൾ മറ്റേതോ ലോകതാണെന്ന് തോന്നിപോകും.








ആരും കാണാത്ത മലമ്പുഴയുടെ മറ്റൊരുമുഖം

പശ്ചിമഘട്ട മലനിരകളിൽ നിന്നും ഉത്ഭവിച്ച്  കേരള ചരിത്രത്തിൻറെ ഭാഗമായ  നിളയിൽ എത്തുന്ന മലമ്പുഴയുടെ  ചരിത്രം ഇവിടെതുടങ്ങുന്നു.
 1914 ൽ കൃഷിക്കും,  കുടിവെള്ളതിനുമായി മലമ്പുഴയുടെ കുറുകെ ഒരു ഡാം പണിയാൻ പദ്ധതി ഇടുകയും അതേത്തുടർന്ന് 1949 ൽ പണിയാൻ  ആരഭിക്കുകയും 1955 പൂർത്തീകരിക്കുകയും ചെയിതു.

                      ഒരുപക്ഷെ എല്ലാവരും മലമ്പുഴ എന്നുകെൾക്കുമ്പോൾ ഓർക്കുക കാനായി കുഞ്ഞുരാമാനെയും, ropeway ഉം , വൃന്ദാവനവും ഒക്കെ ആകും. പച്ചപരവതാനി വിരിച്ച പശ്ചിമഘട്ട മലനിരകളും , പാലക്കാടൻ കാറ്റും നമ്മെ സ്വീകരിക്കുന്ന മലമ്പുഴയുടെ മറ്റൊരു മുഖമുണ്ട്. ഒരുപക്ഷെ അധികമാർക്കും പരിചിതമല്ലാത്ത മലമ്പുഴയുടെ ഉത്ഭവം. കലി എന്നും , അക്കരെകടവെന്നും ഒക്കെ 
അറിയപ്പെടുന്ന ഈ പിൻഭാഗത്തെ അതിസുന്ദരമായ പ്രകൃതി ഭംഗ്ഗി പറഞ്ഞറിയിക്കാൻ വയ്യ. മലമ്പുഴ ഡാം ന്റെ നേരെ എതിർവശതുകൂടി പോയാൽ ഒരു മയിൽ ദൂരെ കലി തുടങ്ങുകയായി. മലയുടെ താഴ്വാരതുകൂടി പോയാൽ കാണാം മലമ്പുഴയുടെ യദാർത്ഥ പ്രവുടി. യാത്രക്കാർക്ക്  ദാഹം മാറ്റാൻ ഒരു കൊച്ചു ചായക്കടയും ഉണ്ട് മലയുടെ താഴ്വാരത്ത്.